Cover StoryFrom the EditorNationalNews

രാജസ്ഥാൻ കോൺഗ്രസ്‌ പിടിക്കും, ബിജെപി തകർന്നടിയും, എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നതിങ്ങനെ

രാജസ്ഥാനില്‍ വിവിധ ദേശീയ മാധ്യമങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചനം. ഇരുന്നൂറ് നിയമസഭാ സീറ്റുകളില്‍ 105-120 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സർവേകളുടെ ശരാശരി പ്രവചിക്കുന്നത്. 2013ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസ് 119-141 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു.

അതേസമയം ബിജെപി 55 മുതല്‍ 72 സീറ്റുകള്‍ വരെ നേടും. ടൈംസ് നൗ സി എന്‍ എക്സ് സര്‍വേയില്‍ കോണ്‍ഗ്രസ് 105 സീറ്റും ബിജെപി 85 സീറ്റുകളും ബി എസ് പി 2, മറ്റുള്ളവര്‍ ഏഴ് എന്നിങ്ങനെയും സ്വന്തമാക്കും. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്‌സ് നേതാ . 112 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. 80 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. 9 സീറ്റുകളാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്.

നേരത്തേ പുറത്തുവന്ന 11 പ്രീ പോള്‍ സര്‍വ്വേകളിലും കോണ്‍ഗ്രസിനാണ് വിജയ സാധ്യത പ്രവചിച്ചത്.
. ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി പ്രചാരണ രംഗത്ത് ഏറെ മുന്നിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം അവസാന ഘട്ടത്തില്‍ ശക്തമായ മത്സരമാണ് ബിജെപിയും ഉയര്‍ത്തിയത്. 1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്.ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുമായി 45 ശതമാനം വോട്ടും നേടിയാണ് വസുന്ധര രാജെ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കോണ്‍ഗ്രസ് ആകട്ടെ വെറും 21 സീറ്റിലേക്ക് ഒതുങ്ങി. 33 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ ആയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ അന്നുവരെ കണ്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിനിത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close