Cover StoryFrom the EditorNationalNews

രാജസ്ഥാൻ കോൺഗ്രസ് പിടിക്കും മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നു എക്സിറ്റ് പോൾ

നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു സംസ്ഥാനങ്ങളിൽ രാജസ്ഥാൻ കോൺഗ്രസ്‌ തൂത്തു വരുമെന്ന് എക്സിറ്റ് പോൾ ഫലം. മധ്യപ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടമെന്നും സൂചന.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://youtu.be/Pf7NWHOB0-E

മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേ – ആക്സിസ് സർവ്വേ പ്രകാരം മധ്യപ്രദേശിൽ കോൺഗ്രസ്‌ 104 മുതൽ 122 സീറ്റുകൾ നേടിയേക്കും. ബിജെപിക്ക് 102നും 120 നും ഇടയിൽ സീറ്റുകൾ ലഭിക്കും.

രാജസ്ഥാനിൽ കോൺഗ്രസിനാണ് മേൽക്കൈ. ചില സർവേകൾ ഇഞ്ചോടിഞ്ച് മത്സരം പ്രവചിക്കുന്നു. ഇന്ത്യ ടുഡേ -ആക്സിസ് മൈ ഇന്ത്യ ഫലം കോൺഗ്രസിനൊപ്പമാണ്. കോൺഗ്രസ്‌ 119 മുതൽ 141 സീറ്റും ബിജെപി 55 മുതൽ 72 വരെ സീറ്റുകളും നേടും.

ഛത്തിസ്ഗഡിൽ ബിജെപി ഭരണം നിലനിർത്തും എന്നാണ് ടൈംസ് നൗ – സിഎൻഎക്സ് സർവെ പ്രവചിക്കുന്നത്.

തെലങ്കാനയിൽ 119 സീറ്റുകളിൽ 66 ഇടത്ത് ടിആർഎസ് വിജയിക്കുമെന്ന് ടൈംസ് നൗ -സിഎൻഎക്സ് സർവ്വേ പ്രവചിക്കുന്നു. കോൺഗ്രസ്‌ സഖ്യം 37 സീറ്റ് നേടും.ബിജെപി ഏഴും മറ്റുള്ളവർ ഒമ്പതും സീറ്റും നേടും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close