Cover StoryFrom the EditorNationalNews

മധ്യപ്രദേശ് ഫലത്തിൽ ബിജെപി ആശങ്കയിൽ, ഉയർന്ന പോളിംഗ് ശതമാനവും ഭരണവിരുദ്ധ വികാരവും തുണക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്‌

ബിജെപിയും കോൺഗ്രസും ഒരു പോലെ വിജയം അവകാശപ്പെടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.സർവേകളും സമ്മിശ്ര ഫലങ്ങളാണ് പുറത്തു വിട്ടത്.എന്നാൽ വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

മധ്യപ്രദേശിലെ ഗ്രാമീണ ജനത കോൺഗ്രസിനൊപ്പം അണിനിരക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്.230 അംഗ നിയമസഭകളിൽ 40 എണ്ണം മാത്രമാണ് നഗര കേന്ദ്രീകൃ മണ്ഡലങ്ങൾ.ബാക്കിയുളളവയൊക്കെ ഏറിയും കുറഞ്ഞും ഗ്രാമീണ മണ്ഡലങ്ങളാണ്.

ഗുജറാത്ത് ഒരു ഉദാഹരണമായി സാമൂഹ്യനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.ഭരണവിരുദ്ധവികാരം ഗുജറാത്തിലെന്ന പോലെ മധ്യപ്രദേശിലും കൂടുതലുളളത് ഗ്രാമങ്ങളിലാണ്.കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളേറേയും ഈ വിഭാഗത്തെ മുന്നിൽ കണ്ടായിരുന്നു.

കർഷകരുടെ പ്രശ്നം,യുവാക്കളിലെ തൊ‍ഴിലില്ലായ്മ,വ്യവസായങ്ങളുടെ അധ:പതനം,അ‍ഴിമതി,ചെറുകിടക്കാരെ പി‍ഴുതെറിഞ്ഞ ജിഎസ്ടി,വികസന പ്രശ്നങ്ങൾ,കുടിവെളളം ഇതൊക്കെ കോൺഗ്രസ് പ്രചാരണ വിഷയമാക്കി.കോൺഗ്രസ് അധികാരത്തിൽ വന്നാൽ 2 ലക്ഷം വരെയുളള കാർഷിക കടങ്ങൾ എ‍ഴുതിത്തളളുമെന്ന വാഗ്ദാനം കർഷകരെ പാർട്ടിയിലേക്ക് അടുപ്പിച്ചു.

മാൽവാർ-നിമാർ മേഖലയിലെ 66 സീറ്റുകളിലാണ് കോൺഗ്രസ് വലിയ പ്രതീക്ഷ വെച്ചിരിക്കുന്നത്.2013ൽ ഇവിടെ നിന്ന് വെറും 9 സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്.

ദളിത്-പിന്നാക്ക വിഭാഗ വോട്ടുകളും കോൺഗ്രസിന് അനുകൂലമാകുമെന്നാണ് കരുതപ്പെടുന്നത്.ബിജെപിയുടെ ഉറച്ച വോട്ടായ മുന്നാക്ക ജാതികളിലേക്ക് സാമാന്യ പിച്ച്ഡ ഏവം അൽപ്സംഖ്യക്ക് സമാജ് നു‍ഴഞ്ഞ് കയറിയതും കോൺഗ്രസിന് ഗുണമാകും.ഈ സംഘടന പല സീറ്റുകളിലും ബിജെപിയുടെ തോൽവിക്ക് വ‍ഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close