Cover StoryFrom the EditorNationalNews

മോദിജി, പത്രക്കാരെ കാണാൻ ധൈര്യമുണ്ടോ? മോദിയെ ട്രോളി രാഹുൽ ഗാന്ധി

വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നന്ദ്രേമോദിയെ ട്രോളി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്നിട്ട് 1000 ദിവസം പിന്നിട്ടിട്ടും ഒരു പത്രസമ്മേളനം പോലും നടത്താത്തത് എന്താണെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യം. എന്തായാലും ഒരു പത്ര സമ്മേളനം നടത്തി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കണം.അതോടെ വളരെ രസകരമായി മാറും ആ പത്രസമ്മേളനം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

താന്‍ ഹൈദരാബാദില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ഫോട്ടോഗ്രാഫുകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രീയപ്പെട്ട മിസ്റ്റര്‍ മോദി, എന്നു തുടങ്ങിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചിരിക്കുന്നു. താങ്കളുടെ പാര്‍ട്ട് ടൈം ജോബായ പ്രധാനമന്ത്രി പദവി അലങ്കരിക്കുന്നതിന് വേണ്ടി കുറച്ച് സമയം നീക്കിവെക്കുമെന്ന് വിശ്വസിക്കുന്നു. താങ്കള്‍ പ്രധാനമന്ത്രി പദവിയിലെത്തിയിട്ട് 1654 ദിവസം പിന്നിട്ടിരിക്കുന്നു. ഇതുവരെയും ഒരു പത്ര സമ്മേളനം പോലും താങ്കള്‍ നടത്തിയിട്ടില്ലെയെന്നും രാഹുല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരിക്കുന്ന ട്വീറ്റ് 6900 പ്രാവിശ്യമാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച പോസ്റ്റ് ചെയ്ത് ട്വീറ്റ് ഇതുവരെയും 29000ത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററില്‍ 7.9 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉളളപ്പോള്‍ നരേന്ദ്രമോദിക്കാകട്ടെ 44.6 മില്ല്യണ്‍ ഫോളോവേഴ്‌സാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close