Cover StoryFrom the EditorNationalNews

രാജസ്ഥാനിൽ കോൺഗ്രസ്‌ സർക്കാർ ഉണ്ടാക്കും :സച്ചിൻ പൈലറ്റ്

രാജസ്ഥാനിലെ ജനങ്ങള്‍ ബി ജെ പിയുടെ വാചകകസർത്തില്‍ ഇനിയും വിശ്വസിക്കില്ലെന്നും, ജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ജസ്പൂരിലെ ജാലുപുരയിലെ ഗൗര്‍ വിപ്പര്‍ ഹൈര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജിയിച്ച് സര്‍ക്കാര്‍ രൂപികരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന കൊടിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഇപ്പോള്‍ സംസ്ഥാനം പോളിങ് ബൂത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സര്‍ക്കാറായി നിലകൊളളുമെന്നും, വാഗ്ദാനം നല്‍കിയിട്ടുളള എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി. മുസ്ലീം ഭൂരിപക്ഷമുള്ള ടോങ്ക് നിയോജകമണ്ഡലത്തില്‍ ആദ്യമായിട്ടാണ് 41 കാരനായ ഒരു ഹിന്ദു കോണ്‍ഗ്രസ് നേതാവ് മത്സരിക്കുന്നത്. സച്ചിന്‍ പൈലറ്റ് മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി യൂനുസ് ഖാനെതിരെയാണ്. ദൗസയില്‍ നിന്നും അജ്മീറില്‍ നിന്നുമുളള പാര്‍ലമെന്റിലെ മുന്‍ അംഗമായിരുന്നു പൈലറ്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് രാജസ്ഥാനില്‍ നേരിട്ടത്. ഇനിയും കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുന്നതുവരെ തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന തലപ്പാവ് ധരിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 2014ലെ തെരഞ്ഞെടുപ്പിന് ശേഷം ശപഥം ചെയ്തിരുന്നു. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുന്നതും അന്ന് തന്നെ ഫലവും പ്രഖ്യാപിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close