Cover StoryLifeMovies

ജോസഫ് സംഭവിച്ചത് അവിചാരിതമായി,ആത്മീയ രാജൻ പറയുന്നു

ബോക്സോഫീസ് ഹിറ്റ് ജോസഫിലെ നായികയായി താൻ വന്നുപെട്ടത് അവിചാരിതമായാണെന്ന് ചിത്രത്തിലെ നായിക ആത്മീയ രാജൻ.തിരക്കഥാകൃത്ത് ബാബു ജനാർദ്ധനനാണ് തന്നെ സംവിധായകൻ പത്മകുമാറിനെ പരിചയപ്പെടുത്തുന്നത്.ജോസഫിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ലെന്ന് ആത്മീയ പറയുന്നു.

സ്റ്റെല്ലയാകാൻ ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് സെറ്റിലെത്തിയെങ്കിലും ആദ്യം പതറിപ്പോയെന്ന് ആത്മീയ പറയുന്നു.സെറ്റിൽ കളിചിരിയായിരുന്നു.എന്നാൽ ജോജു അത്ഭുതപ്പെടുത്തി.വളരെ ഡെഡിക്കേറ്റഡായ ആക്ടർ ആണ് ജോജു.തന്‍റെ അഭിനയം ഇനിയും മെച്ചപ്പെടുത്താമായിരുന്നു എന്നാണ് ഇപ്പോ‍ഴത്തെ തോന്നൽ എന്നും ആത്മീയ പറയുന്നു.

അമ്മയ്ക്ക് താൻ സിനിമയിൽ വരുന്നതിൽ താത്പര്യം ഉണ്ടായിരുന്നില്ല.എന്നാൽ അച്ഛന് നല്ല ആഗ്രഹമുണ്ടായിരുന്നു.ന‍ഴ്സിംഗാണ് താൻ പഠിച്ചത്.എന്നാൽ താൻ ഒരിക്കലും ന‍ഴ്സ് ആവാൻ സാധ്യതയില്ലെന്നാണ് ആത്മീയ പറയുന്നത്.കാരണം ഇഞ്ചക്ഷനെടുക്കാനുളള പേടി തന്നെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close