Cover StoryHealthLife

ക്ഷീണം മാറ്റാൻ സപ്പോട്ട

നല്ല സ്വാദുളള പ‍ഴം മാത്രമല്ല സപ്പോട്ട,മികച്ച ആരോഗ്യ ഗുണങ്ങളും സപ്പോട്ടയിലുണ്ട്.വൈറ്റമിനുകൾ,ധാതുക്കൾ,ടാനിൻ എന്നിവ ധാരാളമായി സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്.വൈറ്റമിൻ എ സപ്പോട്ടയിൽ സമൃദ്ധമായുണ്ട്.അതുകൊണ്ട് തന്നെ കാ‍ഴ്ചപ്രശ്നങ്ങൾക്ക് ഉത്തമമാണ് സപ്പോട്ട.ഗ്ലുക്കോസിന്‍റെ അംശം കൂടുതലായി ഉളളതിനാൽ ശരീരത്തിന് നല്ല ഊർജം ലഭിക്കും.

അണുബാധ തടയാൻ ക‍ഴിവുളള ടാനിൻ എന്ന ഘടകം സപ്പോട്ടയിലുണ്ട്.ഫൈബറുളളതിനാൽ ദഹനം ശരിക്ക് നടക്കും.സപ്പോട്ടയിലെ ആന്‍റി ഓക്സിഡന്‍റുകൾ മാരക രോഗങ്ങളെ പ്രതിരോധിക്കും.ചർമ്മ സംരക്ഷണത്തിനും ഉത്തമമാണ് സപ്പോട്ട.

കാൽസ്യം,ഫോസ്ഫറസ്,അയേൺ എന്നിവയു‍ളളതു കൊണ്ട് എല്ലുകൾക്ക് ഫലം ലഭിക്കും.മുലയൂട്ടുന്ന അമ്മമാർക്ക് ഉത്തമമാണ് സപ്പോട്ട.ഗർഭകാലത്തെ തളർച്ചയും ക്ഷീണവും മാറ്റും.വിഷാദം,ഉറക്കമില്ലായ്മ എന്നിവ അകറ്റും.ജലദോഷം,കഫക്കെട്ട് എന്നിവയ്ക്കും ഉത്തമമാണ് സപ്പോട്ട.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close