Cover StoryTechnologyTrending

വീണ്ടും ഞെട്ടിക്കാൻ ഷവോമി,ന്യൂ ഇയർ സമ്മാനം 48 മെഗാപിക്സലിന്‍റെ ക്യാമറാ ഫോൺ?

ഷവോമി പുതുവർഷത്തിൽ എല്ലാവരേയും ഞെട്ടിക്കാൻ ഒരുങ്ങുന്നു.48 മെഗാപിക്സൽ സെൻസറുമായെത്തുന്ന പുതിയ സ്മാർട്ട് ഫോണിന്‍റെ ടീസർ ഷവോമി പുറത്തുവിട്ടു.ചൈനീസ് സോഷ്യൽ മീഡിയ വെബ്സൈറ്റ് വെയ്ബോയിലൂടെയാണ് ഷവോമി പ്രസിഡണ്ട് ലിൻബിൻ ചിത്രം പുറത്തു വിട്ടത്.

ഫോണിന് പുറകിൽ 48 മെഗാപിക്സൽ ക്യാമറ എന്നെ‍ഴുതിയിട്ടുണ്ട്.ഇതിന്‍റെ ക്ലോസപ്പ് ഇമേജാണ് ലിൻബിൻ പുറത്തുവിട്ടത്.എൽഇഡി ഫ്ലാഷ് ലൈറ്റും ഒപ്പമുണ്ട്.എന്നാൽ ക്യാമറാ സെൻസറുകളുടെ എണ്ണം വ്യക്തമല്ല.

48 മെഗാപിക്സൽ ക്യാമറയുമായി സ്മാർട്ട് ഫോൺ പുറത്തിറക്കുന്ന ആദ്യ കമ്പനിയാവും ഷവോമി.സോണിയുടെ ഐഎംഎക്സ് 586 സെൻസറോ,സാംസങ് ജിഎം വൺ സെൻസറോ ആകും ഫോണിൽ ഉപയോഗിക്കുക.

ജനുവരിയിലാകും ഫോൺ പുറത്തിറക്കുക.മറ്റു വിവരങ്ങൾ ലഭ്യമല്ല.2019ലെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ഫോൺ അവതരിപ്പിക്കാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close