Cover StoryLifeSpecial
ലോകം കണ്ട നൂറു കരുത്തുറ്റ വനിതകളിൽ പ്രിയങ്ക ചോപ്രയും

ലോകത്തെ കരുത്തുറ്റ നൂറ് വനിതകളിൽ പ്രിയങ്ക ചോപ്രയും.സെലിബ്രിറ്റികൾക്കിടയിൽ ഫോബ്സ് മാഗസിൻ വർഷം തോറും നടത്താറുളള സർവേയിലാണ് കണ്ടെത്തൽ.
സ്വപ്രയത്നത്താൽ സാമൂഹിക ചലനങ്ങൾ ഉണ്ടാക്കിയിട്ടുളള സെലിബ്രിറ്റികളായ നൂറു വനിതകളേയാണ് ഫോബാസ് മാഗസിൻ ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്.ഇന്ത്യയിൽ നിന്ന് നാലു വനിതകളുണ്ട്.കഴിഞ്ഞ വർഷവും പ്രിയങ്ക പട്ടികയിൽ ഇടം പിടിച്ചിരുന്നു.
പത്മശ്രീയും ദേശീയ പുരസ്കാരവും പ്രിയങ്കയെ തേടിയെത്തിയിരുന്നു.യുണിസെഫിന്റെ ഗുഡ്വിൽ അംബാസിഡറുമാണ് പ്രിയങ്ക.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുളള അതിക്രമങ്ങൾക്കെതിരേയും സ്ത്രീ പുരുഷ സമത്വം,ഫെമിനിസം എന്നീ വിഷയങ്ങളിലും താരം പ്രതികരിക്കാറുണ്ട്.
ഇതിനിടെ വിവാദങ്ങൾക്ക് തിരികൊളുത്തി പ്രിയങ്കയെ അഴിമതിക്കാരിയും വഞ്ചകിയുമായി ചിത്രീകരിച്ച് ഒരു അമേരിക്കൻ മാധ്യമം രംഗത്തെത്തിയിരുന്നു.അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുളള വിവാഹവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് വംശിയത നിറഞ്ഞ പരാമർശം.പ്രതിഷേധം കനത്തതോടെ വിവാദ ലേഖനം നീക്കം ചെയ്ത് പ്രസിദ്ധീകരണം മാപ്പു പറഞ്ഞിരുന്നു.