Uncategorized

ഇന്ത്യ 250ന് പുറത്ത്,ഓസീസിന് പതർച്ച

ഓസ്ട്രേലിയക്കെതിരായ ആദ്യക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 250 റൺസിന് ഓൾ ഔട്ടായി.രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ഇന്ത്യ ഒരു റൺ കൂട്ടിചേർക്കാൻ ക‍ഴിയാതെ എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് പതർച്ചയോടെയാണ് തുടങ്ങിയത്.മൂന്ന് റൺസെടുത്ത ആരോൺ ഫിഞ്ചിനേയും 26 റൺസെടുത്ത മാർക്കസ് ഹാരിസിനേയും സ്കോർ അർധ സെഞ്ചുറി കടക്കും മുമ്പ് ഇന്ത്യൻ ബൗളർമാർ പുറത്താക്കി.ഫിഞ്ചിനെ ഇഷാന്ത് ഷർമ്മയും ഹാരിസിനെ അശ്വിനുമാണ് പുറത്താക്കിയത്.

ചേതേശ്വർ പൂജാരയുടെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ 250 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിൽ എത്തിയത്.123 റൺസ് നേടിയ പൂജാര ഒമ്പതാമനായി റണ്ണൗട്ടായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close