Cover StoryFrom the EditorNationalNews
രാജസ്ഥാൻ,തെലങ്കാന എന്നിവിടങ്ങളിലേക്കുളള വോട്ടെടുപ്പ് തുടരുന്നു

രാജസ്ഥാൻ,തെലങ്കാന നിയമസഭകളിലേക്കുളള വോട്ടെടുപ്പ് തുടരുന്നു.ഇവയടക്കം അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം ഇന്ന് രാത്രി അറിയാം.
തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെ കോൺഗ്രസ്-ടിഡിപി മഹാസഖ്യം നേരിടുമ്പോൾ രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേരിട്ടുളള പോരാട്ടമാണ്.
മധ്യപ്രദേശ്,ഛത്തിസ്ഗഢ്,മിസോറം എന്നിവയാണ് മറ്റു മൂന്ന് സംസ്ഥാനങ്ങൾ.കഴിഞ്ഞ മാസം 12നും 20നും ആയിരുന്നു ഛത്തിസ്ഗഢിലെ വോട്ടെടുപ്പ്.മധ്യപ്രദേശിലും മിസോറാമിലും കഴിഞ്ഞ മാസം 28നായിരുന്നു വോട്ടിംഗ്.5 സംസ്ഥാനങ്ങളിലേയും ഫലം ഡിസംബർ 11ന് അറിയാം.