Cover StoryFrom the EditorNationalNews

ബിജെപിക്ക് തിരിച്ചടി,അമിത് ഷായുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു

പശ്ചിമ ബംഗാളിൽ ബിജെപിക്ക് തിരിച്ചടിയായി കൊൽക്കത്ത ഹൈക്കോടതി വിധി.പാർട്ടി ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യാനിരുന്ന രഥയാത്രക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു.ജനുവരി 9ന് ഹർജി വീണ്ടും കേൾക്കുന്നതു വരെ രഥയാത്ര നടത്തരുതെന്ന് കോടതി നിർദേശിച്ചു.ഹർജി വീണ്ടും പരിഗണിക്കുമ്പോൾ രഥയാത്ര കടന്നു പോകുന്ന 24 ജില്ലാഭരണകൂടങ്ങളിൽ നിന്നുമുളള റിപ്പോർട്ടും കോടതി പരിഗണിക്കും.

കൊൽക്കത്തയിലെ കൂച്ച് ബെഹാറിൽ നിന്ന് വെളളിയാ‍ഴ്ച ആരംഭിക്കാനിരുന്ന രഥയാത്ര ഇതോടെ പ്രതിസന്ധിയിലായി.പാർട്ടി അധ്യക്ഷൻ അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യാനിരുന്ന രഥയാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.രഥയാത്രക്ക് അനുമതി നൽകരുതെന്ന് സർക്കാർ കോടതിയിൽ നിലപാടെടുത്തു.

സംസ്ഥാന സർക്കാർ രഥയാത്രക്ക് അനുമതി നൽകാതിരുന്നതോടെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ബംഗാളിലെ 294 മണ്ഡലങ്ങളിലൂടെ രഥയാത്ര കടന്നു പൊകുമെന്നതായിരുന്നു ബിജെപിയുടെ പദ്ധതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close