Cover StoryFrom the EditorNationalNews

ബിജെപിക്ക് കനത്ത തിരിച്ചടി,ഉത്തർപ്രദേശിൽ നിന്നുളള എംപി പാർട്ടി വിട്ടു,രാജി ദളിതരെ ജാതീയമായി മാറ്റി നിർത്തുന്നുവെന്ന് ആരോപിച്ച്

ഉത്തർപ്രദേശിൽ നിന്നുളള ബിജെപി എംപി സാവിത്രി ബായി ഫൂലെ പാർട്ടി വിട്ടു.ദളിതരെ ജാതീയമായി അകറ്റി നിർത്തി, ബിജെപി സമൂഹത്തിൽ വേർതിരിവ് കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സാവിത്രി പാർട്ടി വിട്ടത്.രാജ്യത്തിന്‍റെ പണം വികസനത്തിന് ഉപയോഗിക്കുന്നതിന് പകരം പ്രതിമകൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നതെന്നും സാവിത്രി കുറ്റപ്പെടുത്തി.

ഞാനൊരു സമൂഹിക പ്രവർത്തകയാണ്.ദളിതർക്കു വേണ്ടി പ്രവർത്തിക്കുന്നു.ബിജെപി ദളിതർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.എനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ഒന്നേ പറയാനുളളു.ഒന്നുകിൽ ഭരണഘടന നടപ്പാക്കുക അല്ലെങ്കിൽ രാജിവെക്കുക- സാവിത്രി പറഞ്ഞു.

മനുവാദിയായ രാമനെ സേവിക്കുന്ന ദളിതനായിരുന്നു ഹനുമാനെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയോടും സാവിത്രി പ്രതികരിച്ചു.രാമനോട് അത്രയും ആരാധന കാട്ടി കൂടെ നിന്ന ഹനുമാനെ ചുരുങ്ങിയത് മനുഷ്യനെങ്കിലും ആക്കേണ്ടതായിരുന്നു.അക്കാലത്തും ദളിതരെ താ‍ഴ്ന്ന വർഗക്കാരായാണ് കണക്കാക്കിയിരുന്നത്.എന്തുകൊണ്ട് ദളിതനെ മനുഷ്യനായി കണ്ടുകൂടാ?സാവിത്രി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close