Cover StoryLifeSpecial

പൂണെയിൽ ബിജെപി സ്ഥാനാർത്ഥി മാധുരി ദീക്ഷിത്

ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപി.പൂണെയിൽ നിന്നാണ് മാധുരിയെ മത്സരിപ്പിക്കുകയെന്നാണ് സൂചന.പൂണെയിൽ സ്ഥാനാർത്ഥിക‍ളായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയിൽ മാധുരിയുമുണ്ടെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.

ഇക്ക‍ഴിഞ്ഞ ജൂണിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാധുരിയെ വീട്ടിലെത്തി കണ്ടിരുന്നു.സമ്പർക്ക് ഫോർ സമാവർത്തൻ എന്ന പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ മാധുരിയെ കണ്ടത്.മാധുരി ദീക്ഷിതിന് പൂണെയിൽ അനായാസം ജയിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

കോൺഗ്രസിന്‍റെ പരമ്പരാഗത മണ്ഡലമായ പൂണെ 2014ലാണ് ബിജെപി പിടിച്ചെടുത്തത്.ബിജെപി സ്ഥാനാർത്ഥി അനിൽ ഷിരോലെ മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പൂണെയിൽ നിന്ന് ജയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close