Cover StoryFrom the EditorNationalNews

പ്രളയ ദുരാതാശ്വാസം:കേരളത്തിന് 3048 കോടിയുടെ അധികസഹായം അനുവദിച്ച് കേന്ദ്രം

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സഹായം അനുവദിച്ചത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു യോഗം.

പ്രളയത്തിന് ശേഷം കേന്ദ്ര സർക്കാർ 600 കോടി രൂപയുടെ സഹായം അനുവദിച്ചിരുന്നു.കേരളമാകട്ടെ 4800 കോടിയുടെ സഹായമാണ് ആവശ്യപ്പെട്ടത്.പ്രകൃതി ദുരന്തം സംബന്ധിച്ച ഉന്നതതല സമിതി യോഗം ചേരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന് കത്തയച്ചിരുന്നു.അന്താരാഷ്ട്ര ഏജൻസികളുടെ പഠനപ്രകാരം പുനർനിർമ്മാണത്തിനായി വേണ്ടത് 31,000 കോടി രൂപയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close