Cover StoryFrom the EditorNationalNews

നിങ്ങൾ മാറ്റത്തിനായി വോട്ടു ചെയ്യണം,തെലങ്കാനയിലെ വോട്ടർമാരോട് സോണിയ ഗാന്ധിയുടെ വികാര നിർഭര വീഡിയോ സന്ദേശം

തെലങ്കാനയിലെ ജനം മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി യുപിഎ ചെയർപേ‍ഴസൺ സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശം.തെലങ്കാന നാളെ വോട്ടെടുപ്പിലേക്ക് നീങ്ങവെയാണ് തെലങ്കാന രൂപവത്കരണത്തിൽ പങ്കു വഹിക്കുക കൂടി ചെയ്ത സോണിയ ഗാന്ധിയുടെ അഭ്യർത്ഥന.ഹൈദരാബാദിൽ അധികാരത്തിലിരിക്കുന്നവർ തെലങ്കാന ജനതയെ വഞ്ചിച്ചുവെന്നും സോണിയ വ്യക്തമാക്കി.

പ്രജാ കുട്ടാമിയെന്ന മഹാസഖ്യം എല്ലാ ജനവിഭാഗങ്ങളും ഉൾക്കൊളളുന്നതാണെന്ന് സോണിയ ചൂണ്ടിക്കാട്ടി.കോൺഗ്രസ്,തെലുഗുദേശം പാർട്ടി,തെലങ്കാന ജനസമിതി,സിപിഐ എന്നീ പാർട്ടികളടങ്ങുന്നതാണ് മഹാസഖ്യം.

നാലര വർഷം മുമ്പ് തെലങ്കാന എന്ന സംസ്ഥാനം രൂപവത്കരിച്ചു.അതിൽ ഒരു റോൾ എനിക്കും വഹിക്കാനായി.പക്ഷെ ഹൈദരാബാദിൽ അധികാരത്തിലേറിയവർ നിങ്ങളെ വഞ്ചിച്ചു-വീഡിയോ സന്ദേശത്തിൽ സോണിയ പറയുന്നു.

ഇപ്പോൾ ആ സന്ദർഭമായി.തെലങ്കാനയിലെ ഏത് ഭാഗത്ത് ജീവിക്കുന്നവരായാലും നിങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പൂർത്തീകരിക്കാൻ മഹാസഖ്യത്തിന് വോട്ട് ചെയ്യണം- സോണിയ അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close