Cover StoryKeralaNews

ശബരിമല നിരോധനാജ്ഞ അംഗീകരിച്ച് ഹൈക്കോടതി,ഭക്തർക്ക് തടസമല്ലെന്ന് നിരീക്ഷണം

ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി.ക്രമസമാധാനം നിലനിർത്താൻ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ കൊണ്ട് ആർക്കാണ് ദോഷമെന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമല നിരീക്ഷക കമ്മീഷൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിലപാട്.ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടില്ലെന്ന് നിരീക്ഷണ സമിതി കോടതിയെ അറിയിച്ചിരുന്നു.ബുധനാ‍ഴ്ച എൺപതിനായിരം പേർ ദർശനം നടത്തിയ കാര്യവും നിരീക്ഷണ സമിതി ചൂണ്ടിക്കാട്ടി.

തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോൾ ദർശനത്തിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെത്തിയിരുന്നു.ഇവർക്കെതിരെ വൻതോതിൽ പ്രതിഷേധമുണ്ടാകുകയും ഇത് വലിയ ക്രമസമാധാനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തു.ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close