Cover StoryFrom the EditorNationalNews

രാജസ്ഥാനിൽ കോൺഗ്രസ് വിശ്വാസമർപ്പിച്ചിരിക്കുന്നത് ബിജെപി നുണകൾ തുറന്നുകാട്ടുന്ന ഡിജിറ്റൽ പ്രചാരണത്തിൽ

ഈ തെരഞ്ഞെടുപ്പിനെ രാജസ്ഥാനിലെ കോൺഗ്രസ് നേരിട്ടത് സമഗ്രമായ ഡിജിറ്റൽ പദ്ധതിയോടെയാണ്.ബിജെപിയുടെ അവകാശവാദങ്ങളിലെ പൊളളത്തരങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ കോൺഗ്രസിന്‍റെ സൈബർ വിഭാഗം വളരെ ശ്രദ്ധിച്ചിരുന്നു.”നുണകളെ ആക്രമിക്കൂ,സത്യത്തിന് വോട്ടു ചെയ്യൂ”എന്നതായിരുന്നു കോൺഗ്രസിന്‍റെ മുദ്രാവാക്യം തന്നെ.സർക്കാരിന്‍റെ റിപ്പോർട്ട് കാർഡും കോൺഗ്രസ് അവതരിപ്പിച്ചു.

100 ശതമാനം ഗാർഹിക വൈദ്യുതി എന്ന മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയുടെ വാദത്തേയാണ് ആദ്യം പൊളിച്ചത്.ബാർമർ,ഉദയ്പൂർ,നാഗൂർ എന്നിവിടങ്ങളിൽ മാത്രം രണ്ടേമുക്കാൽ ലക്ഷം വീടുകളിൽ വൈദ്യുതിയെത്തിയിട്ടില്ലെന്ന് കോൺഗ്രസ് കണ്ടെത്തി.ഇക്കാര്യത്തിന് സമൂഹമാധ്യമങ്ങളിലൂടെ വൻ പ്രചാരണവും നൽകി.

കുറഞ്ഞ പലിശയ്ക്ക് തൊ‍ഴിലില്ലാത്ത യുവാക്കൾക്ക് ലോൺ എന്ന സർക്കാർ വാഗ്ദാനത്തിലെ പൊളളത്തരവും കോൺഗ്രസ് ചർച്ചാവിഷയമാക്കി.വെറും നാല് ശതമാനത്തിന് മാത്രമേ ഈ ലോൺ കിട്ടിയുളളൂവെന്ന് കോൺഗ്രസ് കണ്ടെത്തി പ്രചരിപ്പിച്ചു.

പഞ്ചാബിലെ അതേ തന്ത്രമാണ് കോൺഗ്രസ് രാജസ്ഥാനിലും പയറ്റിയത്.പ്രശാന്ത്കിഷോർ ആവിഷ്കരിച്ച തന്ത്രമാണിത്.പോസിറ്റീവ്,നെഗറ്റീവ് എന്നീ രണ്ട് വിഭാഗങ്ങളിൽ ക്യാംപയിനിനെ വേർതിരിച്ചു.വികസനം.ഭരണം തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസ് എന്ത് ചിന്തിക്കുന്നുവെന്നത് പോസിറ്റീവ് ക്യാംപയിന്‍റെ ഭാഗമായി.അതേസമയം ബിജെപി സർക്കാരിന്‍റെ വീ‍ഴ്ച നെഗറ്റീവ് ക്യാംപയിന്‍റെ ഭാഗമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close