Cover StoryKeralaNews

കെ സുരേന്ദ്രന്‍റെ റിമാന്‍റ് വീണ്ടും നീട്ടി

ചിത്തിര ആട്ട വിശേഷത്തിന് കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും.കെ സുരേന്ദ്രന്‍റെ റിമാന്‍റ് 14 ദിവസം കൂടി നീട്ടി.

തന്നെ ആജീവനാന്തം ജയിലിൽ ഇടാനുളള ഗൂഢാലോചനയുടെ ഭാഗമാണിതെനന് സുരേന്ദ്രൻ പ്രതികരിച്ചു.മനപൂർവം പ്രശ്നമുണ്ടാക്കാനാണ് ശബരിമലയിൽ ദർശനത്തിന് പോയ തന്നെ ജയിലിൽ ഇട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രനെതിരെ ഗൂഢാലോചന കേസ് നിലനിൽക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.അദ്ദേഹം നിയമം കൈയ്യിലെടുത്തു.എന്നാൽ എത്ര കാലം സുരേന്ദ്രനെ ജയിലിൽ ഇടുമെന്ന് കോടതി ചോദിച്ചു.സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉളളത്.പ്രതിഷേധ ദിനത്തിൽ സുരേന്ദ്രൻ ശബരിമലയിലേക്ക് പോയത് എന്തിനാണെന്നും കോടതി ചോദിച്ചു.ക‍ഴിഞ്ഞ മാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close