Cover StoryLifeMovies

തെന്നിന്ത്യയിൽ നിന്ന് പട്ടികയിൽ മലയാളികളായ മമ്മൂട്ടിയും നയൻതാരയും,പട്ടികയിൽ ഒന്നാമൻ സൽമാൻ,ഫോബ്സിന്‍റെ ഇന്ത്യൻ കോടീശ്വര താരങ്ങളുടെ പട്ടിക ഇങ്ങനെ

ഒരു വർഷത്തിനുളളിലെ ഇന്ത്യയിലെ കോടിപതികളായ താരങ്ങളുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു.ഏറ്റവും അധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.

മലയാളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ച ഏക പുരുഷതാരം മമ്മൂട്ടിയാണ്.18 കോടി സമ്പാദ്യവുമായി നാൽപ്പത്തിയൊമ്പതാം സ്ഥാനത്താണ് മമ്മൂട്ടി.ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് മമ്മൂട്ടിക്കൊപ്പം നാൽപ്പത്തൊമ്പതാം സ്ഥാനം പങ്കിടുന്നത്.

മലയാളിയായ ഒരു സ്ത്രീതാരവും പട്ടികയിലുണ്ട്.മറ്റാരുമല്ല സാക്ഷാൽ നയൻതാര.15 കോടി സമ്പാദ്യവുമായി നയൻതാര അറുപത്തൊമ്പതാം സ്ഥാനത്താണ്.

സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.253 കോടിയാണ് സൽമാന്‍റെ ഒരു വർഷത്തിനുളളിലെ സമ്പാദ്യം.228 കോടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രണ്ടാമതുണ്ട്.നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോണാണ്.113 കോടിയോളമാണ് സമ്പാദ്യം.നാലാം സ്ഥാനത്താണ് ദീപിക.2012ന് ശേഷമാണ് ഒരു നടി ആദ്യ അഞ്ചിൽ ഇടം പിടിക്കുന്നത്.

എ ആർ റഹ്മാനാണ് തെന്നിന്ത്യയിലെ ഒന്നാമൻ.തെന്നിന്ത്യയിൽ നിന്ന് മൊത്തം 15 പേർ പട്ടികയിലുണ്ട്.50 കോടിയുമായി രജനികാന്ത് 14ാമതാണ്.31.33 കോടി സമ്പാദിച്ച പവൻ കല്യാൺ 24ാമതും 30.33 കോടിയുമായി വിജയ് 26ാം സ്ഥാനത്തുമാണ്. 28 കോടിയുമായി ജൂനിയർ എൻടിആർ 28ാമതും 26 കോടി സമ്പാദ്യവുമായി വിക്രം 29ാമതുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close