Cover StoryLifeSpecial

അച്ഛനമ്മമാരെ സ്നേഹിക്കുന്നവർ മാത്രം ഈ വാർത്ത വായിക്കുക, സാക്ഷര കേരളത്തെ ഞെട്ടിക്കുന്ന നിയമസഭ സമിതിയുടെ കണ്ടെത്തൽ

സ്വത്തുക്കൾ എ‍ഴുതി വാങ്ങിയ ശേഷം കേരളത്തിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്.നിയമസഭാസമിതിയുടേയാണ് കണ്ടെത്തൽ.ഇതിനെതിരെ പരാതി നൽകിയാലും നടപടിക്ക് കാലതാമസമുണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.കാലതാമസം ഒ‍ഴിവാക്കാൻ നടപടി വേണമെന്നും സമിതി നിർദേശിച്ചിട്ടണ്ട്.

അച്ഛനമ്മമാരെ പരിപാലിക്കാത്ത മക്കൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും ശുപാർശയുണ്ട്.മുതിർന്ന പൗരന്മാർക്കുളള ബസുകളിലെ സീറ്റ് സംവരണം നിഷേധിക്കുന്നവർക്കുളള പി‍ഴത്തുക 100ൽ നിന്ന് 500 ആക്കാനും സമിതി ശുപാർഷ ചെയ്തു.സികെ നാണുവാണ് സമിതിയുടെ അധ്യക്ഷൻ.റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
സാക്ഷര കേരളത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലാണ് നിയമസഭാ സമിതിയുടേത്. അണുകുടുംബങ്ങളിലേക്കു കേരള സമൂഹവും ചുരുങ്ങുന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ അഭിപ്രായം. സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം ഇക്കാര്യത്തിൽ വേണമെന്നും ഇവർ നിർദേശിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close