Cover StoryFrom the EditorLifeSpecial

ശ്രീചിത്രനെതിരെ ആഞ്ഞടിച്ച് ദീപാ നിഷാന്ത്,,കവിത തന്നത് ശ്രീചിത്രൻ തന്നെ, സ്വന്തം വരികളെന്നു പറഞ്ഞു

കവിത വിവാദത്തില്‍ ശ്രീചിത്രനെതിരെ ദീപാ നിഷാന്ത് രംഗത്ത് . കലേഷിന്റെ കവിത താന്‍ എഴുതിയ കവിതയാണെന്ന് പറഞ്ഞ് എം ജെ ശ്രീചിത്രന്‍ നല്‍കുകയായിരുന്നുവെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിഷാന്ത് വെളിപ്പെടുത്തിയത്. താന്‍ ചെയ്തത് വലിയ പിഴവാണെന്ന് മനസിലാക്കുന്നുവെന്നും, കലേഷിനോട് മാപ്പ് പറയുന്നുവെന്നും ദീപാ നിഷാന്ത് പറഞ്ഞു. താന്‍ ഒരിക്കലും ഒരു വിലയ എഴുത്തുകാരിയാകനല്ല വാരികയില്‍ കവിത പ്രസിദ്ധികരിച്ചത്. അധ്യാപിക, എഴുത്തുകാരി എന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തേണ്ടിയിരുന്നു.

ഇത് വിവാദമായപ്പോള്‍ കലേഷ് കവിത മോഷ്ടിച്ചെന്നുപോലും താന്‍ തെറ്റുദ്ധരിച്ചുവെന്നും ദീപാ വ്യക്തമാക്കി. തന്റെ പേരില്‍ വരുന്ന ഒരോ വാക്കിനും ഉത്തരവാദി താന്‍ ആകുന്നതുകൊണ്ട് ക്ഷമ ചോദിക്കുന്നുവെന്നും ദീപാ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഷണം വിവാദമായതോടെ ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും പരസ്യ ക്ഷമാപണം നടത്തിയിരുന്നു. അതേസമയം, തെറ്റു തിരുത്തി മുന്നോട്ടുപോകുമെന്നാണ് ശ്രീചിത്രന്‍ പ്രതികരിച്ചത്. മറ്റു പരസ്യപ്രതികരണത്തിനും വിവാദങ്ങള്‍ക്കും ഇല്ലെന്നും
ശ്രീചിത്രന്‍ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close