Cover StoryLifeMovies

ആ പ്രേമം സത്യമെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകില്ലേ?നിത്യ മേനോന് പറയാനുളളത്

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് നിത്യ മേനോൻ.പ്രാണ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍റെ മടങ്ങി വരവ്.

തന്‍റെ പേരിലുളള ഗോസിപ്പുകളെ കുറിച്ച് നിത്യ പ്രതികരിച്ചു.സാധാരണ താൻ ഗോസിപ്പുകളെ കുറിച്ച് പ്രതികരിക്കാറില്ല.എന്നാൽ അവ മനസിനെ മുറിപ്പെടുത്തുന്നില്ല എന്ന് കരുതേണ്ടതില്ല.മറ്റുളളവരെ വേദനിപ്പിക്കുന്നവർക്ക് കർമ്മഫലം കിട്ടുമെന്നാണ് തന്‍റെ വിശ്വാസം.

പ്രണയിച്ചിട്ടില്ലെന്ന് പറയുന്നില്ല.ആദ്യപ്രണയത്തിൽ വളരെ സീരിയസായിരുന്നു താനും.അതു തകർന്നപ്പോൾ പുരഷന്മാരോട് വെറുപ്പായി.എന്നിട്ടും ഗോസിപ്പുകൾ വന്നു.തെലുങ്കിലെ പ്രമുഖ നടന്‍റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണം താനാണെന്ന് പ്രചരിപ്പിച്ചു.അക്കാലത്ത് ഞങ്ങളുടെ ഒരു സിനിമ റിലീസായതാവാം കാരണം.ഇത് തന്നെ ഏറെ വേദനിപ്പിച്ചു.

ഇപ്പോൾ ആ പ്രേമം സത്യമല്ലെന്ന് എല്ലാവർക്കും മനസിലായിക്കാണും.കാരണം അദ്ദേഹത്തിന്‍റെ വിവാഹമോചനം ക‍ഴിഞ്ഞിട്ട് നാളുകൾ ഏറെയായി.ആ കഥ സത്യമാണെങ്കിൽ തങ്ങളിരുവരും വിവാഹിതരാകേണ്ടേയെന്നും നിത്യമേനോൻ ചോദിച്ചു.

വിവാഹം ക‍ഴിക്കുന്നില്ല എന്ന് താൻ പറയുന്നില്ല.എന്നാൽ വിവാഹത്തിന് വേണ്ടി വിവാഹം ക‍ഴിക്കില്ല.പറ്റിയ ആളെ കണ്ടു മുട്ടിയാൽ വിവാഹം ക‍ഴിക്കുമെന്നും നിത്യ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close