Cover StorySportsTrending

ജയമില്ലാതെ ബ്ലാസ്റ്റേ‍ഴ്സ്,വീണ്ടും സമനില

മഞ്ഞപ്പെടക്കിത് പ്രതിഷേധകാലം.ഞങ്ങൾ ഇതിൽ കൂടുതൽ അർഹിക്കുന്നു എന്ന ബാനറുമായെത്തിയ മഞ്ഞപ്പടയെ ഇത്തവണയും തൃപ്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേ‍ഴ്സിനായില്ല.ജം പ്രതീക്ഷിച്ചെത്തിയ മഞ്ഞപ്പടയ്ക്ക് ബ്ലാസ്റ്റേ‍ഴ്സിന് കൊടുക്കാൻ ഒന്നേ ഉണ്ടായുളളു,സമനില,സമനില മാത്രം.

സീസണിലെ പത്താം മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേ‍ഴ്സിന് സമനിലക്കുരുക്ക് നൽകിയത്.നിരവധി അവസരങ്ങൾ പാ‍ഴാക്കിയാണ് ബ്ലാസ്റ്റേ‍ഴ്സ് സമനിലയിൽ കുരുങ്ങിയത്.

ഗോളൊ‍ഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഗോളടിച്ചത്.67ആം മിനുട്ടിൽ സ്പാനിഷ് താരം കോർലോസ് കാർലോയുടെ പെനാൽട്ടി ഗോളിലൂടെ ജംഷഡ്പൂർ മുന്നിൽ കയറി.77ആം മിനുട്ടിൽ ഡുംഗലിലൂടെ ബ്ലാസ്റ്റേ‍ഴ്സ് സമനില ഗോൾ നേടി.ഒമ്പതു പോയിന്‍റുമായി ബ്ലാസ്റ്റേ‍ഴ്സ് 7ആമത് തന്നെയാണ്.ജംഷഡ്പൂരാകട്ടെ 16 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close