Cover StoryTechnologyTrending
പച്ച കണ്ട് ചതിയിൽ പെടരുത്

പച്ച നിറത്തിലുളള പാഡ് ലോക്കും https:// ലിങ്കും കണ്ടാൽ ഒരു വെബസൈറ്റ് സുരക്ഷിതമാണെന്ന് ധരിക്കേണ്ടെന്ന് മുന്നറിയിപ്പ്.പച്ച നിറത്തിലുളള പാഡ് ലോക്ക് കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നവർ രംഗത്തുണ്ടെന്നാണ് മുന്നറിയിപ്പ്.ഗൂഗിൾ ക്രോമിന്റേതാണ് മുന്നറിയിപ്പ്.
ഗൂഗിൾ ക്രോം,മോസില ഫയർഫോക്സ്,സഫാരി പോലുളള ബ്രൗസറുകളിലെല്ലാം ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തിൽ പച്ച പാഡ് ലോക്ക് ചിഹ്നം കാണാം.വിശ്വാസ്യത ഉറപ്പു വരുത്താൻ ഈ ചിഹ്നം പരിഗണിക്കാറുണ്ട്.
എന്നാൽ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്ന നിരവധി സൈറ്റുകൾ പാഡ് ലോക്ക് ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.സൈബർ സുരക്ഷാ സ്ഥാപനം ഫിഷ്ലാബ്സാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.