Cover StorySportsTrending

രഞ്ജിയിൽ കേരളത്തിന് ആദ്യ തോൽവി

അത്ഭുതങ്ങൾ പ്രതീക്ഷിച്ചെങ്കിലും രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന് മുന്നിൽ കേരളം കീ‍ഴടങ്ങി.190 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മധ്യപ്രദേശ് 5 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം കൈവരിച്ചു.

ആദ്യ ഇന്നിംഗ്സിൽ കേരളം 63 റൺസിന് പുറത്തായതാണ് ചിത്രം മാറ്റി മറിച്ചത്.ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശ് 328 റൺസെടുത്തു.

രണ്ടാം ഇന്നിംഗ്സിൽ കേരളം തിരിച്ചടിച്ചു.455 റൺസാണ് കേരള താരങ്ങൾ അടിച്ചു കൂട്ടിയത്.എങ്കിലും ജയം ഒ‍ഴിഞ്ഞു പോയി.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് 194 റൺസെടുത്തതോടെ ജയം അവരോടൊപ്പമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close