TechnologyTrending

കേരളത്തിലെ ഫോറൻസിക് മെഡിസിൻ സംവിധാനം ഏറെ മെച്ചപ്പെട്ടത്: ഡി ജി പി

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫോറൻസിക് മെഡിസിൻ സംവിധാനം ഏറെ മെച്ചപ്പെട്ടതാണെന്ന് ഡി ജി പി ലോക് നാഥ് ബഹ്റ പറഞ്ഞു. പൊലീസ് ഓഫീസർമാർക്ക് ഫോറൻസിക് മെഡിസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. അതിനായി മെഡിക്കൽ കോളേജും ഫോറൻസിക് മെഡിസിൻ വിഭാഗവും ചേർന്ന് ശില്പശാലകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗൽ വിദഗ്ദ്ധരുടെ സമ്മേളനം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഡി ജി പി ഇക്കാര്യം വ്യക്തമാക്കിയത്. സി ബി ഐ യിൽ ജോലി ചെയ്തിരുന്ന കാലത്തുള്ള അനുഭവവും അദ്ദേഹം വിവരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

തെക്കേ ഇന്ത്യയിലേതും എയിംസ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നായി 300 ഓളം പ്രതിനിധികൾ പങ്കെടുക്കും. ശനിയാഴ്ച ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യുവാണ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ.സബൂറാ ബീഗം, സിംല പ്രസിഡന്റ് ഡോ.കെ.ശശികല , കോർ കമ്മിറ്റി അംഗങ്ങളായ ഡോ.ബൽരാജ്, ഡോ.കൃഷ്ണറാവു, ഡോ.മഹേഷ് കൃഷ്ണ, ഡോ.ശിവശങ്കരപിള്ള, ഡോ.തങ്കമ്മ പി.ജോർജ് എന്നിവർ പങ്കെടുക്കുന്നുണ്ട്. വയലേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ആന്റ് ഫോറൻസിക് മെഡിസിൻ – എ ന്യൂവർ പെർസ്പെക്ടീവ് എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.ശ്രീകുമാരി മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന്റെ സമാപനം നടക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി.നായർ പങ്കെടുക്കും. ഇന്ത്യയിലെ പല മേഖലകളിലെ പ്രമുഖർ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. മെഡിക്കോ ലീഗൽ വിദഗ്ദ്ധരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ഫോറൻസിക് വിദഗ്ദ്ധർ എന്നിവരും പങ്കെടുക്കും. ഡോ ശശികല സ്വാഗതം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close