Cover StorySportsTrending

ബൗളിംഗിൽ ക്രുനാൽ ബാറ്റിംഗിൽ കോലി,ഇന്ത്യ ജയിച്ച് പരമ്പരയിൽ ഒപ്പമെത്തി

ബൗളിംഗ്,ബാറ്റിംഗ് മികവിൽ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി ട്വെന്‍റി മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.22 പന്തിൽ 6 ബൗണ്ടറിയും 2 സിക്സുമടക്കം 41 റൺസോടെ ശിഖർ ധവാൻ നൽകിയ തുടക്കം കോലി ഏറ്റെടുത്തതോടെ റണ്ണൊ‍ഴുകി.41 പന്തിൽ 61 റൺസാണ് പുറത്താകാതെ കോലി നേടിയത്.ടി ട്വെന്‍റിയിലെ പരമ്പര നേട്ടത്തോടെ ടെസ്റ്റ് പരമ്പരക്കിറങ്ങാമെന്ന ഓസി്ട്രേലിയൻ സ്വപ്നം പൊലിഞ്ഞു.3 കളികളുടെ ടി ട്വെന്‍റി പരമ്പര ഇതോടെ 1-1 സമനിലയിൽ ആയി.

ഓസ്ട്രേലിയ 20 ഓവറിൽ 6 വിക്കറ്റിന് 164 റൺസും ഇന്ത്യ 19.4 ഓവറിൽ 4 വിക്കറ്റിന് 168 റൺസുമാണ് നേടിയത്.4 വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദ മാച്ച്.ശിഖർ ധവാനാണ് പരമ്പരയിലെ താരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close