Cover StoryKeralaNews

രാത്രിയിൽ സന്നിധാനത്ത് നാമജപം,അറസ്റ്റിലായ 82 പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

ശബരിമലയിൽ ഹരിവരാസനത്തിന് ശേഷവും നാമജപവുമായി കുത്തിയിരുന്ന് അറസ്റ്റിലായ 82 പേരെ മണിയാർ ക്യാംപിൽ നിന്ന് പുലർച്ചെ അഞ്ചരയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.തിരുമുറ്റത്ത് വാവരു നടയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടിവെച്ച സ്ഥലത്താണ് 2 സംഘങ്ങളായി നാമജപം അരങ്ങേറിയത്.അറസ്റ്റിലായവരെ പുലർച്ചെ ഒന്നരയോടെ വടശേരിക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.

അതേസമയം ശബരിമലയിൽ അക്രമങ്ങൾ ഉണ്ടാക്കിയതിൽ ഒന്നാം സ്ഥാനം ബിജെപിക്കാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു.ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആത്മീയതയ മുന്നിൽ നിർത്തിയാണ് സമരം.സർക്കാർ സമരത്തെ ജാഗ്രതയോടെ നേരിട്ടു.അതിനാൽ ആ ശ്രമം പാളിപ്പോയി.രാഷ്ട്രീയപാർട്ടികൾ ശബരിമലയെ ശവപ്പറമ്പായി മാറ്റി.പ്രശ്നങ്ങൾ ഉണ്ടാക്കിയവർ അത് ശബരിമലയാണെന്ന് ഓർക്കണമായിരുന്നുവെന്നും വെളളാപ്പളളി നടേശൻ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close