LifeSpecial

കണ്ണിൽ ഈറനണിയരുത്,ബാലുവിന്‍റെ ലക്ഷ്മി ഇപ്പോൾ ഇങ്ങനെയാണ്

കേരളത്തെ ഞെട്ടിച്ച അപകടത്തിലാണ് ബാലഭാസ്കറും മകളും മരണമടഞ്ഞത്.ആ കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു.മകൾ തേജസ്വിനി അപകട സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞപ്പോൾ ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.ആ സമയത്തൊക്കെ ലക്ഷ്മിയും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് ബാലുവിന്‍റെ ലക്ഷ്മിയിപ്പോൾ.ലക്ഷ്മിക്ക് നടക്കാൻ ക‍ഴിയണമെങ്കിൽ ആറേ‍ഴുമാസം വേണ്ടി വരുമെന്നാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്.ഇപ്പോൾ വീൽചെയറിന്‍റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ചലനങ്ങൾ.

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് ലക്ഷ്മിയുടെ സുഖവിവരം അറിയിച്ച് ദിനവും വീട്ടിലെത്തുന്നത്.നടക്കാൻ സമയമെടുക്കും എന്നതൊ‍ഴിച്ചാൽ ലക്ഷ്മി ആരോഗ്യസ്ഥിതി പൂർണമായും മെച്ചപ്പെട്ടതായാണ് വിവരം.യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടു വരികയാണ് ലക്ഷ്മി.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം ക‍ഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്.തുടർന്ന് അപകടവുമായി ബന്ധപ്പെട്ട് പൊലീസിന് ലക്ഷ്മി മൊ‍ഴി നൽകി.സുഹൃത്ത് അർജുനാണ് വാഹനമോടിച്ചത് എന്നായിരുന്നു ലക്ഷ്മിയുടെ മൊ‍ഴി.എന്നാൽ ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചതെന്നായിരുന്നു അർജുന്‍റെ മൊ‍ഴി.

ക‍ഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ പിതാവ് സികെ ഉണ്ണി അപകട മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഡിജിപിക്ക് പരാതി നൽകി.പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു.അർജുന്‍റെ മൊ‍ഴിയിലെ വൈരുദ്ധ്യത്തേയും ബാലഭാസ്കറിന്‍റെ കുടുംബം ചോദ്യം ചെയ്യുന്നു.പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിജിപി ക‍ഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close