Cover StoryFrom the EditorNationalNews

ടിആർഎസ് തോറ്റാൽ നഷ്ടം ജനങ്ങൾക്ക്,119ൽ 90 സീറ്റ് നേടുമെന്ന മുദ്രാവാക്യം മാറ്റി കെസിആർ,മനംമാറ്റം കോൺഗ്രസിന്‍റെ വൻ റാലികൾ കണ്ട്

കാലാവധി പൂർത്തിയാകും മുമ്പ് ടിആർഎസ് സർക്കാരിനെ കെ ചന്ദ്രശേഖര റാവു പിരിച്ചു വിട്ടത് വലിയ ആത്മവിശ്വാസത്തോടെയാണ്.119ൽ 90 സീറ്റ് നേടി വീണ്ടും അധികാരത്തിൽ വരുമെന്നാണ് വൻ റാലിയെ അഭിസംബോധന ചെയ്ത് കെസിആർ പ്രഖ്യാപിച്ചത്.എന്നാൽ ഇന്ന് കെസിആറിന്‍റെ മുദ്രാവാക്യം തന്നെ മാറിപ്പോയിരിക്കുന്നു.ടിആർഎസിനെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ തെലങ്കാനയിലെ ജനങ്ങൾക്ക് കനത്ത നഷ്ടമാകുമെന്നാണ് കെസിആറിന്‍റെ പുതിയ അഭ്യർത്ഥന.

കോൺഗ്രസിന്‍റെ വൻ റാലികൾ കണ്ടാണ് കെസിആറിന്‍റെ മനംമാറ്റം.മുൻ അധ്യക്ഷ സോണിയ ഗാന്ധി കൂടി സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസിന്‍റെ പ്രകടനം ഉച്ചസ്ഥായിയിലായി.സോണിയയും രാഹുലും പങ്കെടുക്കുന്ന റാലിക്ക് വൻജനപങ്കാളിത്തം ആണുളളത്.ഇതാദ്യമായി സഖ്യകക്ഷി നേതാക്കളൊന്നാകെ വേദിയിൽ അണിനിരന്നു.തെലുങ്ക്ദേശം പാർട്ടി,സിപിഐ നേതാക്കളാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്.

പാ‍ഴായ വാഗ്ദാനങ്ങളും പൂർത്തീകരിക്കാത്ത സ്വപ്നങ്ങളുമാണ് ടിആർഎസ് തെലുങ്കാനയിലെ ജനങ്ങൾക്ക് നൽകിയതെന്ന് സോണിയ ആരോപിച്ചു.തെലങ്കാന ജനതയെ ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തിലുളള സർക്കാർ വഞ്ചിച്ചുവെന്നും സോണിയ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close