TechnologyTrending

വാട്ട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു

ഉപഭോക്താക്കള്‍ക്കായി വാട്ട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. വാട്ട്‌സ്‌ആപ്പില്‍ വരുന്ന എല്ലാ വീഡിയോകളും നമുക്ക് അവശ്യമുള്ളതാവണം എന്നില്ല. അതിനാല്‍ തന്നെ ആവശ്യമില്ലാത്ത വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഡേറ്റയും സമയവും നഷ്ടമാക്കി ഇനി കളയേണ്ടതില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഈപുതിയ ഫീച്ചര്‍ സംവിധാനം കമ്ബനി ഒരുക്കുന്നത്. ലഭിക്കുന്ന വീഡിയോകളെല്ലാം തന്നെ ഡൗണ്‍ലോഡ് ചെയ്യാതെ നോട്ടിഫിക്കേഷനില്‍ പ്രിവ്യൂ കാണനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് വാട്ട്‌സാപ്പ് ഒരുക്കുന്നത്.

ഐ ഒ എസ് പ്ലാറ്റ്‌ഫോമിലാവും ഈ സംവിധാനം വാട്ട്‌സ്‌ആപ്പ് ആദ്യം ലഭ്യമാക്കുക. പിന്നീട് അടുത്ത അപ്ഡേഷന്‍ മുതലാവും ഐ ഒ എസ് വാട്ട്‌സ്‌ആപ്പ് ഉപയോതാക്കള്‍ക്ക് ഈ സംവിധാനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അയക്കുന്ന സന്ദേശങ്ങള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്താനുള്ള പ്രീവ്യു സംവിധാനവും അടുത്തിടെ വാട്ട്‌സ്‌ആപ്പ് കൊണ്ടുവന്നിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close