Cover StoryMoviesTrending

ഡബ്ല്യു.സി.സിയുടെ ഹർജിയ്ക്ക് അഭിഭാഷകര്‍ മറുപടി നല്‍കും; പുറത്തുപോയ നടിമാര്‍ മാപ്പുപറയേണ്ടതില്ലെന്നും മോഹന്‍ലാല്‍

കൊച്ചി: ഡബ്ല്യു.സി.സിയുടെ ഹരജിയെ നിയമപരമായി നേരിടുമെന്ന് എ.എം.എം.എ. ഹരജിയ്ക്ക് അഭിഭാഷകര്‍ മറുപടി നല്‍കുമെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

പുറത്തുപോയ നടിമാര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കില്‍ അവര്‍ മാപ്പെഴുതി നല്‍കണമെന്നായിരുന്നു എ.എം.എം.എയുടെ മുന്‍ നിലപാട്. എന്നാല്‍ അതുവേണ്ടെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അബുദാബിയില്‍ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്ക് ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നടി റിമ കല്ലിങ്കലാണ് ഡബ്ല്യു.സി.സിക്കുവേണ്ടി ഹരജി നല്‍കിയത്.

നടീനടന്മാരുടെ സംഘടനയായ എ.എം.എം.എയെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹരജി. ഈ ഹരജിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.

മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെ റിമ കല്ലിങ്കല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അബുദാബിയിലെ ഷോയ്ക്കും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close