Cover StoryTechnologyTrending

വൈറലാകാൻ ജാവ,5,000 രൂപയ്ക്ക് ബുക്ക് ചെയ്യാം

ഇന്ത്യൻ വിപണിയിൽ മടങ്ങിയെത്തുന്ന ജാവ മോട്ടോർ സൈക്കിളുകൾക്ക് ബുക്കിംഗ് തുടങ്ങി.കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ബൈക്കുകൾ ബുക്ക് ചെയ്യാം.5,000 രൂപയാണ് അഡ്വാൻസായി അടയ്ക്കേണ്ടത്.ബുക്കിംഗ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കും.അടുത്ത മാസത്തോടെ ജാവ കേരളമടക്കമുളള വിപണിയിലിറങ്ങും എന്നാണ് റിപ്പോർട്ട്.

രാജ്യവ്യാപകമായി 105 ഡീലർമാരുണ്ട് ജാവയ്ക്ക് ഇവർ വ‍ഴിയാകും ബുക്കിംഗ്.മൂന്ന് മോഡലുകളോടെയാണ് ജാവയുടെ അരങ്ങേറ്റം.ജാവ,ജാവ ഫോർട്ടി ടു,ജാവ പെരക് എന്നിങ്ങനെയാണ് വാരിയന്‍റുകൾ.

2020ൽ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം നടപ്പാവുന്ന സാഹചര്യത്തിൽ ഈ നിലവാരത്തിലുളള എഞ്ചിനോടെയാവും ജാവ ബൈക്കുകൾ വിപണിയിലെത്തുക.293 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ജാവയിൽ. 27 ബിഎച്ച്പി കരുത്തും 28 എൻ എം ടോർക്കുമാണു എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close