Cover StoryFrom the EditorNationalNews

ബിജെപിക്ക് ഞെട്ടൽ മാറുന്നില്ല, രാജസ്ഥാനിൽ ഒരു ദിവസത്തിനിടെ രണ്ട് ജനപ്രതിനിധികൾ ബിജെപിയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നു

നാഗൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ഹബീബുർ റഹ്മാൻ പാർട്ടിയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നു. ദൗസയിൽ നിന്നുള്ള ബിജെപി എംപി ഹരീഷ് ചന്ദ്ര മീണ കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ഹബീബുർ റഹ്മാനും കോൺഗ്രസിൽ ചേർന്നത്. അജ്മീർ എംപി രഘു ശർമയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ ഹബീബുർ റഹ്മാനെ സ്വീകരിച്ചു.

“1959 മുതൽ ഞാൻ കോൺഗ്രസ്‌ ബന്ധമുള്ളവനാണ്. എന്റെ പിതാവ് 1962ൽ കോൺഗ്രസ്‌ എംഎൽഎ ആയിരുന്നു. കുടുംബത്തിൽ തിരിച്ചെത്തിയ സന്തോഷമാണ് ഇപ്പോൾ എനിക്ക്. “ഹബീബുർ റഹ്മാൻ പറഞ്ഞു.

രാജസ്ഥാനിലെ ഒരു കോൺഗ്രസ്‌ മന്ത്രിസഭയിലെ അംഗവുമായിരുന്നു ഹബീബുർ റഹ്മാൻ. എന്നാൽ മത്സരിക്കാൻ ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് 2008 ൽ പാർട്ടി വിട്ടു. പിന്നാലെ ബിജെപിയിൽ ചേർന്നു. 2008ലും 2013ലും ബിജെപി ടിക്കറ്റിൽ ഹബീബുർ റഹ്മാൻ വിജയിച്ചു. എന്നാൽ ഇത്തവണ വീണ്ടും ഹബീബുർ റഹ്മാന് ബിജെപി ടിക്കറ്റ് നിഷേധിച്ചു. തുടർന്നാണ് ഹബീബുർ റഹ്മാൻ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close