BusinessCover StoryFrom the EditorNews

നോട്ട് അസാധുവാക്കലിൽ സർക്കാർ വാദങ്ങൾ അന്നു തന്നെ റിസർവ് ബാങ്ക് തളളിയിരുന്നുവെന്ന് റിപ്പോർട്ട്

നോട്ട് അസാധുവാക്കലിന് സർക്കാർ മുന്നോട്ട് വെച്ച രണ്ട് വാദങ്ങൾ അന്ന് തന്നെ റിസർവ് ബാങ്ക് തളളിയിരുന്നുവെന്ന് റിപ്പോർട്ട്.കളളപ്പണം നിയന്ത്രിക്കാമെന്നും കളളനോട്ട് വിപണിയിലെത്തുന്നത് തടയാമെന്നുമുളള രണ്ട് വാദങ്ങളാണ് റിസർവ് ബാങ്ക് തളളിയത്.

റിസർവ് ബാങ്ക് യോഗത്തിന്‍റെ മിനുട്ട്സിൽ ഇക്കാര്യം രേഖപ്പെടുത്തിയെന്നാണ് സൂചന.പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾ മാത്രം മുമ്പ് നടന്ന യോഗത്തിലാണ് കളളപ്പണവും കളളനോട്ടും നിയന്ത്രിക്കാനാകുമെന്ന വാദത്തെ തളളിക്കളഞ്ഞത്.

2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി 500,1000 രൂപാ നോട്ടുകൾ അസാധുവാക്കിയത് പ്രഖ്യാപിച്ചത്.അന്നു വൈകീട്ട് 5.30ന് ആർബിഐ ബോർഡ് യോഗം ചേർന്നിരുന്നു.സർക്കാർ തീരുമാനത്തെ പ്രശംസനീയം എന്ന് വിളിച്ച് അംഗീകരിച്ചെങ്കിലും ചില മുന്നറിയിപ്പുകൾ നൽകിയിരുന്നു.

നോട്ട് അസാധുവാക്കൽ കളളപ്പണം നിയന്ത്രിക്കുമെന്നും കളളനോട്ടുകൾ വിപണിയിൽ എത്തുന്നത് തടയുമെന്നുമുളള വാദം ബോർഡ് അംഗീകരിച്ചില്ല.കളളപ്പണം പ്രധാനമായും വസ്തുവിലും സ്വർണത്തിലുമാകും നിക്ഷേപിക്കുന്നത്.കറൻസിയായി സൂക്ഷിക്കുന്നത് കുറവായിരിക്കും.1000,500 രൂപ കളളനോട്ടുകളാണ് കൂടുതൽ ഉളളതെന്നും 400 കോടി മൂല്യം വരുന്ന കളളനോട്ടുകൾ വിപണിയിലുണ്ടെന്നുമുളള സർക്കാർ വാദവും റിസർവ് ബാങ്ക് തളളി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close