BusinessCover StoryNews

ഗാർഹിക പാചകവാതക വില വർധിച്ചു,ഈ മാസം വർധിപ്പിക്കുന്നത് രണ്ടാംതവണ

എൽപിജി വിതരണക്കാർക്കുളള കമ്മീഷൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയർത്തിയതിന് പിന്നാലെ സബ്സിഡിയുളള പാചകവാതക സിലിണ്ടറിന് രണ്ട് രൂപ വർധിച്ചു.പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാർക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കും.

അടിസ്ഥാനവിലയിലെ കൂടുതൽ നികുതി മൂലം പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരിക്കുന്നു.ഉയർന്ന അടിസ്ഥാന വിലയ്ക്ക് കൂടുതൽ ജിഎസ്ടി നൽകേണ്ടി വന്ന സാഹചര്യത്തിൽ ജൂൺ മുതൽ 16.21 രൂപയുടെ വർധന ഉണ്ടായിട്ടുണ്ട്.

14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപ, മുംബൈയില്‍ 505.05 രൂപ, കൊല്‍ക്കത്തയില്‍ 510.70 രൂപ, ചെന്നൈയില്‍ 495.39 എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പുതുക്കിയ നിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close