LifeMovies

റബാ മോണിക്ക ജോണിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘ ജരു ഗണ്ടി ‘കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു .

ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നടി റബാ മോണിക്ക ജോണിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘ജരു ഗണ്ടി’ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു . യുവ നടൻ ജയ് ആണ് നായകൻ .ട്വിസ്റ്റുകൾ ,ആക്ഷേപ ഹാസ്യം ,പ്രണയം ,ആക്ഷൻ എന്നിങ്ങനെ ഒരു വിനോദ സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്ത ഒരു യൂത്ത് ഫെസ്റ്റിവൽ പ്രതീതി സൃഷ്ടിക്കുന്ന ത്രില്ലർ സിനിമയത്രെ ‘ജരു ഗണ്ടി ‘ . വെങ്കട് പ്രഭുവിൻ്റെ സഹസംവിധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകൻ . കന്നി ചിത്രമായ ‘ ജരു ഗണ്ടി ‘ യിൽ ആദ്യന്തം കാണികളെ രസിപ്പിക്കുന്ന അവതരണ രീതിയാണ് താൻ അവലംബിച്ചിട്ടുള്ളതെന്ന് പിച്ചുമണി പറഞ്ഞു . തന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനായി തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന നായകൻ . അതിൻ്റെ ഫലമായി അയാൾ അകപ്പെടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ്‌ പ്രമേയം . ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു സന്ദേശവും ‘ജരു ഗണ്ടി ‘ നല്‍കുന്നുണ്ടത്രേ.

 

കാര്‍ സീസിംഗ് ജോലി ചെയ്യുന്ന നായകന്‍റെ ജീവിതാഭിലാഷം ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങണമെന്നതാണ് . അതിനു ബാങ്ക് ലോണ്‍ കിട്ടാതെ വന്നപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ രേഖയുണ്ടാക്കി കടം വാങ്ങുന്നു .ഇക്കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥൻ മനസ്സിലാക്കി .അയാൾ നായകനെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കവേ വീണ്ടും പണത്തിൻ്റെ ആവശ്യമായപ്പോൾ നായികയെ കിഡ്‌നാപ് ചെയ്‌ത് പണമുണ്ടാക്കാൻ ശ്രമിക്കുന്നു .അതാകട്ടെ നായകനെ വലിയൊരു കുരുക്കിൽ അകപ്പെടുത്തുന്നു . ആ കുരുക്കഴിയുമോ,നായകൻ എങ്ങനെ അതിൽ നിന്നും രക്ഷപെടും എന്നതാണ് പിന്നീടുള്ള ‘ജരു ഗണ്ടി ‘ യുടെ കഥാപ്രയാണം .

ആദ്യന്തം നർമ്മ രസപ്രദമായ ആക്ഷൻ എന്റർടെയിനറായ ‘ജരു ഗണ്ടി’ യിലെ മറ്റു പ്രധാന അഭിനേതാക്കൾ അമിത് തിവാരി ,റോബോ ശങ്കർ ,ബോസ് വെങ്കട് ,ഡാനിയൽ ആനി പോപ്പ് ,ഇളവരസു ,ജി .എം .കുമാർ ,എന്നിവരാണ് .ആർ .ഡി .രാജശേഖർ ഛായാഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു .ശ്രദ്ധാ എന്റർടെയിന്‍മെന്റിൻ്റെ ബാനറിൽ നടൻ സത്യയും ബദ്രി കസ്‌തൂരിയും നിർമ്മിച്ച ‘ജരുഗണ്ടി ‘ , ടച്ചിങ് ഹാർട്ട് മൂവി മേക്കേഴ്‌സ് ഉടൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close