Cover StoryFrom the EditorNationalNews

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിൽ എന്താണ് തെറ്റ്? പ്രധാനമന്ത്രി പദത്തിലേക്ക് രാഹുലിനെ പിന്തുണച്ച് ഡിഎംകെ

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ പിന്തുണച്ച് ഡിഎംകെ. രാഹുൽ പ്രധാനമന്ത്രി ആകുന്നതിൽ എന്താണ് തെറ്റെന്നു മുൻ കേന്ദ്ര മന്ത്രിയും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ അടുത്ത നേതാവുമായ എ രാജ ചോദിച്ചു.

“ഈ തെരഞ്ഞെടുപ്പ് ഡിഎംകെയും എഐഡിഎംകെയും തമ്മിലല്ല. എം കെ സ്റ്റാലിനും ഇ പി എസ് -ഒ പി എസ് എന്നിവർ തമ്മിലുമല്ല. ഞങ്ങളുടെ എതിരാളി മോഡിയും ബിജെപിയുമാണ്. രാജ്യത്ത് ഒരു മതേതര സർക്കാർ അധികാരത്തിൽ വരണം. ” എ രാജ വ്യക്തമാക്കി.

“ഞങ്ങളുടെ പാർട്ടി കേന്ദ്രസർക്കാരുകളെയും പ്രധാനമന്ത്രിമാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങൾ തമിഴ്നാട്ടിൽ മാത്രമേ ഉള്ളൂ. പക്ഷെ ഞങ്ങൾക്ക് ഒരു ദേശീയ വീക്ഷണം ഉണ്ട്. “രാജ പറഞ്ഞു.

“രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനോട് ഡിഎംകെക്കു എതിർപ്പില്ല. രാഹുൽ പ്രധാനമന്ത്രി ആകുന്നതിൽ എന്താണ് തെറ്റ്? ഞങ്ങൾ തമിഴ്‌നാട്ടിൽ 40 സീറ്റും ജയിക്കാൻ തന്നെയാണ് നോക്കുന്നത്. അതിൽ 35 എങ്കിലും ലഭിക്കും. ആരാണ് പ്രധാനമന്ത്രി ആകേണ്ടത് എന്നത് ഞങ്ങൾക്ക് ആജ്ഞാപിക്കാൻ ആകില്ല. ഒരു കാര്യം വ്യക്തമാക്കാം.ഞങ്ങളുടെ നേതാവ് സ്റ്റാലിന് പ്രധാനമന്ത്രി പദമോഹം ഇല്ല. “എ രാജ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close