BusinessCover StoryFrom the EditorNews

രാജ്യത്തെ ക്യാഷ്‌ലെസ് എക്കണോമി ആക്കുമെന്ന മോഡി വാദം പൊളിഞ്ഞു, ജനം ഇപ്പോഴും ആശ്രയിക്കുന്നത് നോട്ടിനെ തന്നെ

2016 നവംബർ എട്ടിന് കറൻസി നിരോധനം പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രധാന അവകാശവാദങ്ങളിൽ ഒന്ന് രാജ്യത്തെ ക്യാഷ്‌ലെസ് ഇടപാടിലേക്കു മാറ്റുമെന്നായിരുന്നു. എന്നാൽ ആ വാദം പൊളിഞ്ഞെന്നാണ് കറൻസി നിരോധനത്തിന്റെ രണ്ടാം വാർഷിക ദിനത്തിലെ പരിശോധനയിൽ വ്യക്തമാകുന്നത്.

നേരിട്ടുള്ള നോട്ടിടപാട് 9.5% വർധിച്ചുവെന്നാണ് റിസർവ് ബാങ്ക് കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. പണം ബാങ്കുകളിൽ എത്തിയതോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ തോത് 8%വർധിച്ചു. 2016 ഒക്ടോബറിൽ എ ടി എമ്മിൽ നിന്ന് പിൻവൽക്കപ്പെട്ടിരുന്നത് 2.54 ലക്ഷം കോടി ആയിരുന്നെങ്കിൽ 2018 ഓഗസ്റ്റിൽ പിൻവലിച്ചത് 2.75 ലക്ഷം കോടിയാണ്. അതേസമയം മൊബൈൽ പണമിടപാട് വർധിച്ചിട്ടുണ്ട്.

നോട്ടുനിരോധന കാലത്തെ മോഡി വാദങ്ങൾ മിക്കതും പൊളിഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. കള്ളപ്പണം ഇല്ലാതാക്കൽ ആയിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ പിൻവലിച്ച നോട്ടിന്റെ 99.35%വും തിരിച്ചെത്തിയതോടെ അതു പാളിയെന്ന് വ്യക്തമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close