Cover StorySportsTrending

വിദേശ താരങ്ങളേയാണ് ഇഷ്ടമെങ്കിൽ ആരാധകനോട് ഇന്ത്യ വിട്ടു പോകാൻ വിരാട് കോലി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാദക്കുരുക്കിൽ.ഇംഗ്ലണ്ടിന്‍റേയും ഓസ്ട്രേലിയയുടേയും താരങ്ങളേയാണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകാൻ പറഞ്ഞതോടെയാണ് കോലി വിവാദക്കുരുക്കിലായത്.ഇന്ത്യൻ ദേശീയ ടീമിനെ പിന്തുണയ്ക്കാത്തവർ ഇന്ത്യയിൽ ജീവിക്കാൻ അർഹരല്ലെന്നാണ് കോലിയുടെ ഭാഷ്യം.ട്വിറ്ററിലൂടെ വിദേശ താരങ്ങളോടുളള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോടാണ് ഇന്ത്യ വിടാൻ കോലിയുടെ നിർദേശം.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് അവധിയെടുത്ത് വിശ്രമിക്കുന്ന കോലി തന്‍റെ പേരിലുളള പുതിയ മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചരാണർത്ഥം പുറത്തിറക്കിയ വീഡിയോവിലാണ് വിവാദ പരാമർശം നടത്തിയത്.വീഡിയോയിൽ ആരാധകരുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഭാഗത്താണ് വിദേശ കളിക്കാരെ ഇഷ്ടപ്പെടുന്നവർ രാജ്യം വിടണമെന്ന് കോലി നിർദേശിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close