Cover StoryKeralaNews

തൃശ്ശൂർ സ്വദേശിനിയെ ശബരിമല സന്നിധാനത്തിൽ കയ്യേറ്റം ചെയ്തു, 200 പേർക്കെതിരെ കേസ്

ശബരിമല ദർശനത്തിനെത്തിയ അമ്പത്തിരണ്ട്കാരി തൃശ്ശൂർ സ്വദേശിനിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 200 പേർക്കെതിരെ കേസ്. തൃശ്ശൂർ മുളങ്കുന്നത്തുകാവ് തിരൂർവട്ടക്കൂട്ട് വീട്ടിൽ ലളിത രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തത്.

ചെറുമക്കൾ ഉൾപ്പെടെ ഒരു സംഘമായാണ് ലളിത സന്നിധാനത്തെത്തിയത്. ഇവർക്ക് നേരെ സന്നിധാനത്ത് തമ്പടിച്ചവർ പാഞ്ഞടുക്കുകയായിരുന്നു. എന്നാൽ ഇവർക്ക് 50 വയസു കഴിഞ്ഞെന്ന് പോലീസ് അറിയിച്ചെങ്കിലും കയ്യേറ്റം നടന്നു കഴിഞ്ഞിരുന്നു. മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് ലളിത മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close