Uncategorized

ബിജെപിയെ തൂത്തെറിഞ്ഞ് കർണാടക, ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ -ജെഡിഎസ് സഖ്യത്തിന് വൻ മുന്നേറ്റം

കർണാടക മൂന്ന് ലോകസഭ, രണ്ട് നിയമസഭ സീറ്റുകളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ്‌ -ജെഡിഎസ് സഖ്യം. മാണ്ട്യയിലും ബിജെപി ശക്തികേന്ദ്രമായ ബെല്ലാരിയിലും മികച്ച ലീഡാണ് സഖ്യത്തിന്. നിയമസഭ സീറ്റുകളായ രാമനാഗരയിലും ജമഖണ്ടിയിലും സഖ്യം മുന്നിലാണ്. അതേസമയം ഷിമോഗയിൽ ബിജെപി പതിനായിരം വോട്ടിന് മുന്നിലാണ്.

ജമഖണ്ടിയിൽ നിലവിൽ ബിജെപിയിലെ കുൽക്കർണി ശ്രീകാന്ത് സുബ്ബറാവുവിനെക്കാൾ കോൺഗ്രസിന്റെ ആനന്ദ് സിദ്ധു ന്യാമ ഗൗഡ 7149 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. രാമനാഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ അനിത ബിജെപിയുടെ എൽ ചന്ദ്രശേഖറിനേക്കാൾ 14,813 വോട്ടിനു ലീഡ് ചെയ്യുകയാണ്.

അതേസമയം, ഷിമോഗയിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര മുന്നിലാണ്. ബെല്ലാരി ലോകസഭ സീറ്റിൽ കോൺഗ്രസിന്റെ വി എസ് ഉഗ്രപ്പ ബിജെപിയുടെ ജെ ശാന്തയേക്കാൾ 45,808 വോട്ടിന് മുന്നിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close