Cover StorySportsTrending

സമനില തെറ്റി ബ്ലാസ്റ്റേ‍ഴ്സ്

തുടർച്ചയായ നാലു സമനിലക്കൊടുവിൽ കേരള ബ്ലാസ്റ്റേ‍ഴ്സിന് തോൽവി.സീസണിലെ ആറാം അങ്കത്തിൽ കരുത്തരായ ബെംഗളുരു എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേ‍ഴ്സ് തോറ്റത്.ആദ്യ പകുതിയിൽ ബെംഗളുരുവിന് വേണ്ടി സുനിൽ ഛേത്രിയും ബ്ലാസ്റ്റേ‍ഴ്സിനായി സ്ലാവിയ സ്റ്റോയനോവിച്ചും(പെനാൽട്ടി) ഗോൾ നേടി.രണ്ടാം പകുതിയിൽ സെർബിയൻ താരം നിക്കോള ക്രമാരവിച്ച് സെൽഫ് ഗോൾ നേടിയതോടെ ബ്ലാസ്റ്റേ‍ഴ്സ് സീസണിലെ ആദ്യപരാജയമറിഞ്ഞു.

അഞ്ചു മൽസരങ്ങളിൽനിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്സി, 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. സീസണിലെ ആദ്യ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, ആറു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. ഇനി ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെ ഇതേ മൈതാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close