Cover StoryTechnologyTrending

ഇന്‍റർനെറ്റിൽ സുരക്ഷിതമല്ല,ഇന്ത്യ 12ആമത്

ഇന്‍റർനെറ്റ് സെർച്ചുമായി ബന്ധപ്പെട്ടുളള സുരക്ഷാ ഭീഷണിയിൽ ഇന്ത്യ 12ആം സ്ഥാനത്ത്.റഷ്യൻ സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പർസ്കീയുടെ റിപ്പോർട്ടാണ് ഇത്.ഈ വർഷം ജൂലായ്-സെപ്തംബർ കാലയളവിൽ മാത്രം രാജ്യത്തെ ഇന്‍റർനെറ്റ് ഉപയോക്താക്കളിൽ മൂന്നിലൊന്ന് പേർ സൈബർ ആക്രമണത്തിന് വിധേയരായി എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ഭൂരിഭാഗം സൈബർ ആക്രമണങ്ങളുടേയും ലക്ഷ്യം പണമാണ്.ഓൺലൈനിൽ സുരക്ഷയൊരുക്കൽ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.ബ്രൗസറുകളിലെ സുരക്ഷാ വീ‍ഴ്ച സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്താറുണ്ടെന്ന് കാസ്പർസ്കീ ലാബ് ദക്ഷിണേഷ്യാ മാനേജർ ഷ്രെനിക് ഭയനി പറയുന്നു.

അപകടകാരികളായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവിന്റെ അറിവോ ഇടപെടലോ ഇല്ലാതെ തന്നെ ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നു. ഇത് സൈബർ ആക്രമണം നടത്തുന്നതിനുള്ള അസംഖ്യം മാര്‍ഗങ്ങളിലൊന്നു മാത്രമാണെന്നും ഷ്രെനിക് ഭയനി ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close