Cover StorySportsTrending

വിജയം കാണാനാവാതെ ഡൽഹി,സമനിലയുമായി ജംഷഡ്പൂർ ഒന്നാമത്

ഒഎഎസ്എല്ലിൽ തുടർച്ചയായ ഏ‍ഴാം മത്സരത്തിലും ഡൽഹിക്ക് ജയമില്ല.ജംഷഡ്പൂർ എഫ്സിയുമായുളള മത്സരം സമനിലയിൽ അവസാനിച്ചു.ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി.

ഡൽഹിക്കായി അമ്പത്തിയഞ്ചാം മിനുട്ടിൽ ലാലിയൻസുല ചാങ്തേയും അമ്പത്തിയെട്ടാം മിനുട്ടിൽ അദ്രിയ കാർമോണയും ഗോൾ നേടിയപ്പോൾ ജംഷഡ്പൂറിനായി മുപ്പത്തിയൊമ്പതാം മിനുട്ടിൽ സെർജി സിഡോഞ്ചയും എ‍ഴുപത്തിരണ്ടാം മിനുട്ടിൽ ഹോസെ ലൂയിസ് ആറോയയും ഗോൾ സ്കോർ ചെയ്തു.

ഏ‍ഴ് കളിയിൽ നിന്ന് ജംഷഡ്പൂറിന് 11 പോയിന്‍റാണ് ഉളളത്.ഇതോടെ പോയിന്‍റ് നിലയിൽ ജംഷഡ്പൂർ ഒന്നാമതെത്തി.നാല് പോയിന്‍റുളള ഡൽഹി എട്ടാം സ്ഥാനത്താണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close