MoviesTrending

മലയാളത്തിലേക്കുള്ള വരവറിയിച്ച്‌ സണ്ണി ലിയോണ്‍?

കേരളപ്പിറവി ദിനത്തിലാണ് സിനിമാലോകത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം ഐറ്റം ഗേളായ സണ്ണി ലിയോണ്‍ തന്റെ മലയാള വരവ് സ്ഥിരീകരിച്ചതും കഴിഞ്ഞ ദിവസമാണ്. കാലങ്ങളായി താരത്തിന്റെ മലയാള അരങ്ങേറ്റത്തെക്കുറിച്ച്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഒമര്‍ ലുലുവിന്റെ ചിത്രത്തിലൂടെ താരം മലയാളത്തില്‍ തുടക്കം കുറിച്ചേക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ചത്. വിശദീകരണവുമായി സംവിധായകനെത്തിയതോടെയാണ് ആ പ്രചാരണം അവസാനിച്ചത്. അതിന് പിന്നാലെയായാണ് സ്ഫടികം 2 ലൂടെ താരമെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇക്കാര്യത്തെക്കുറിച്ച്‌ അണിയറപ്രവര്‍ത്തകരുടെ സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇത്തവണ സണ്ണി തന്നെയാണ് ആരാധകരോട് ഇക്കാര്യത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിട്ടുള്ളത്.

അണിയറപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് താരം തന്റെ മലയാള അരങ്ങേറ്റത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. സന്തോഷ് ജയലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെയധികം സന്തോഷത്തോടെയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച്‌ അറിയിക്കുന്നതെന്നും അടുത്ത് തന്നെ തന്റെ മലയാള ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുമാണ് താരം കുറിച്ചത്.

10 കോടി ചെലവില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. തെലുങ്ക്, തമിഴ് മേഖലയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. മലയാളത്തിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close