Cover StoryHealthLife

ഇന്ത്യക്കാരുടെ സെക്സ് ലൈഫ്

ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയുളളവരാണ് ഇന്ത്യക്കാർ.എന്നാൽ ഇന്ത്യയിൽ ഒരു ദിവസം പിറന്നു വീ‍ഴുന്നത് 69,000 കുഞ്ഞുങ്ങളാണ്.ലോകജനസംഖ്യയിൽ താമസിയാതെ ഇന്ത്യ ചൈനയെ മറി കടക്കുമെന്നാണ് കണക്ക്.

നാഷണൽ ഫാമിലി ഹെൽത്ത് സർവേയും രാജ്യാന്തര ഡെമോഗ്രാഫിക് ആന്‍റ് ഹെൽത്ത് സർവേയും ഏഷ്യൻ രാജ്യങ്ങളിൽ നടത്തിയ ഒരു സർവേഫലം പുറത്തു വന്നിട്ടുണ്ട്.അതനുസരിച്ച് 72 രാജ്യങ്ങളുടെ കണക്കാണ് വന്നിട്ടുളളത്.ഇന്ത്യയിലെ പുരുഷന്മാരിൽ ഏറിയ പങ്കും തങ്ങളുടെ 24 വയസിനുളളിൽ ആദ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരാണ്.സ്ത്രീകൾക്ക് ഇത് 19 ആണ്.

ഇന്ത്യയിൽ 45 വയസു ക‍ഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകൾ ഒരു ശതമാനവും പുരുഷന്മാർ 2 ശതമാനവും ആണ്.ഇന്ത്യയിൽ വിവാഹത്തിന് മുമ്പ് സെക്സ് അനുഭവിച്ചവരുടെ എണ്ണം വർധിക്കുന്നുണ്ട്.അതേസമയം വിവാഹപ്രായം കൂടി വരുന്നുമുണ്ട്.മൂന്ന് ശതമാനം പെൺകുട്ടികളും 11 ശതമാനം ആൺകുട്ടികളും വിവാഹ പൂർവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close