Cover StoryFrom the EditorNationalNews

വിവരങ്ങൾക്ക് കോൺഗ്രസ്‌ പാർട്ടി ആശ്രയിക്കുക ഇവന്റ് മാനേജ്മെന്റ് കമ്പനികളെയല്ല ബൂത്ത്‌ തല പ്രവർത്തകരെ, നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുക 4 ലക്ഷം പ്രവർത്തകരുടെ അഭിപ്രായം ആരാഞ്ഞ്, കോൺഗ്രസിനെ രാഹുൽ ഗാന്ധി ഹൈടെക് ആക്കുന്നത് ഇങ്ങനെ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവരങ്ങൾക്ക് കോൺഗ്രസ്‌ ആശ്രയിക്കുക ബൂത്ത്തല പാർട്ടി പ്രവർത്തകരെ. കോൺഗ്രസിന്റെ ശക്തി ആപ്പ് ഡൌൺലോഡ് ചെയ്ത നാല് ലക്ഷം പ്രവർത്തകരോട് അഭിപ്രായം തേടിയാകും സ്ഥാനാർഥി നിർണയം പോലും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ ആകും ശക്തി ആപ്പ് ആദ്യം പരീക്ഷിക്കുക.

ബൂത്ത്‌ ലെവൽ പ്രവർത്തകരുടെ അഭിപ്രായം ആരാഞ്ഞ് ഇത് ക്രോഡീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരിഗണനക്ക് വിടും. അങ്ങിനെയാണ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുക. രാഹുൽ ഗാന്ധി ഈ നടപടിക്രമങ്ങൾ നേരിട്ട് നിരീക്ഷിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

6 സംസ്ഥാനങ്ങളിലായി 35 ലക്ഷത്തി 82000 ൽ പരം പേർ ഇതിനകം ശക്തി ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, കർണാടക, ഗുജറാത്ത്‌,ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ 35 ലക്ഷം പ്രവർത്തകർ.

“മോഡിയും രാഹുൽ ഗാന്ധിയും തമ്മിലല്ല യഥാർത്ഥ ഏറ്റുമുട്ടൽ. ബൂത്ത്‌ തലത്തിൽ ആണ് യഥാർത്ഥ മത്സരം. ശക്തി ആപ്പ് അതിന് കോൺഗ്രസിന് തുണയാകും. “ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പറഞ്ഞു.

ശക്തി ആപ്പിൽ രെജിസ്റ്റർ ചെയ്യുന്നവരെ ആറായി തരം തിരിച്ചിട്ടുണ്ട്. വോട്ടർമാർ, അനുഭാവികൾ, പ്രവർത്തകർ, മുഴുവൻ സമയ പ്രവർത്തകർ, ഭാരവാഹികൾ, നേതാക്കൾ എന്നിങ്ങനെയാണ് വിഭാഗങ്ങൾ. പോയിന്റ് അടിസ്ഥാനത്തിൽ ആണ് ഇത് നിശ്ചയിക്കുക. പാർട്ടി പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് പ്രൊമോഷനും ഉണ്ട്.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും ജനവികാരവും മനസിലാക്കാൻ സർവേകളും നടത്തും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ആകും പ്രകടന പത്രികകൾ പോലും തയ്യാറാക്കുക.

അടുത്തിടെ നടത്തിയ സർവ്വേ പ്രകാരം തൊഴിലില്ലായ്മ, യുവാക്കളുടെ പ്രതിഷേധം എന്നിവയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും പ്രധാന വിഷയങ്ങൾ. എന്നാൽ ഛത്തീസ്ഗഡിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ എസ് സി എസ് ടി നിയമവും വിലക്കയറ്റവുമാണ് പ്രധാന വിഷയങ്ങൾ. ഇവിടെ നോട്ടുനിരോധനവും വിഷയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close