Cover StoryFrom the EditorNationalNews

യോനിയിൽ നിന്ന് വരുന്നതിൽ അശുദ്ധിയില്ല, എന്നാൽ വായുടെ സ്ഥിതി അതല്ല, സ്മൃതി ഇറാനിയെ പൊളിച്ചടുക്കി കോൺഗ്രസ്‌ സൈബർ വിഭാഗം മേധാവി ദിവ്യ സ്പന്ദന

ശബരിമലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ്‌ സോഷ്യൽ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന രംഗത്ത്. “എനിക്ക് പ്രാർത്ഥിക്കാൻ അവകാശം ഉണ്ട്. പക്ഷെ ക്ഷേത്രത്തിന്റെ പരിപാവനത്വം കളയാൻ എനിക്ക് അവകാശം ഇല്ല. ഒരു മന്ത്രി ആയതിനാൽ സുപ്രീം കോടതി വിധിയെ കുറിച്ച് പറയാൻ ഞാൻ ആളല്ല. ചോര പുരണ്ട സാനിറ്ററി നാപ്കിൻ നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് പോകുമോ? ഇല്ല, പിന്നെന്തിനാണ് ദേവാലയത്തിൽ അത് കൊണ്ട് പോകുന്നത്? “വൈറൽ ആയ വിഡിയോയിൽ സ്മൃതി ഇറാനി പറയുന്നു.

ദിവ്യ തന്റെ ട്വീറ്റിൽ കേന്ദ്രമന്ത്രിയെ ഉന്നം വെച്ച് ഇങ്ങിനെ കുറിക്കുന്നു. “യോനിയിൽ നിന്ന് വരുന്ന ഒന്നിനും അശുദ്ധിയില്ല. പക്ഷെ വായുടെ കാര്യം പറയാൻ പറ്റില്ല. ”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close